Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Update

കോ​ഴി​ക്കോ​ട്ട് നി​പ ബാ​ധി​ച്ച ആ​ളു​ടെ നി​ല ഗു​രു​ത​രം

കോ​ഴി​ക്കോ​ട്∙ നി​പ രോ​ഗ​ബാ​ധി​ത​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള 43-കാ​ര​ന്‍റെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. നി​ല​വി​ൽ പ്ര​ത്യേ​ക ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ് രോ​ഗി​യു​ള്ള​ത്.

ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ത്യേ​ക സം​ഘ​മാ​ണ് രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ക്കു​ന്ന​ത്. യു​വാ​വി​ന്‍റെ സാമ്പിൾ ബു​ധ​നാ​ഴ്ച പൂ​നെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഫ​ലം ഇ​ന്നു ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കൂ.

രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളോ​ടും മ​റ്റും സം​സാ​രി​ച്ച് രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രോ​ഗി​യു​ടെ അ​ടു​ത്ത സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട അ‍​ഞ്ചു പേ​രു​ടെ സാ​ന്പി​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗ​നി​ർ​ണ​യ​ത്തി​നാ​യി പ​രി​ശോ​ധി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലും കോ​ഴി​ക്കോ​ടും ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നാ​കും തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക.

Movies

യെ​സ് ന​മ്മു​ടെ മ​മ്മൂ​ട്ടി തി​രി​ച്ചു​വ​രു​ന്നു; സ്ഥി​രീ​ക​രി​ച്ച് ജോ​ർ​ജും ആ​ന്‍റോ ജോ​സ​ഫും

ആ​രാ​ധ​ക​രു​ടെ പ്രാ​ർ​ഥ​ന​ക​ളും പ്ര​തീ​ക്ഷ​ക​ളും സ​ഫ​ല​മാ​ക്കി മ​മ്മൂ​ട്ടി തി​രി​ച്ചു​വ​രു​ന്നു. ഇ​തി​ന് ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത് മ​മ്മൂ​ട്ടി​യു​ടെ ഉ​റ്റ​സു​ഹൃ​ത്തും നി​ർ​മാ​താ​വു​മാ​യ ആ​ന്‍റോ ജോ​സ​ഫി​ന്‍റെ​യും സ​ന്ത​ത​സ​ഹ​ചാ​രി ജോ​ർ​ജി​ന്‍റെ​യും ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളാ​ണ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഒ​രു​പാ​ട് പേ​രു​ടെ പ്രാ​ർ​ത്ഥ​ന​യ്ക്ക് ഫ​ലം ക​ണ്ടു, ദൈ​വ​മേ ന​ന്ദി, ന​ന്ദി, ന​ന്ദി, എ​ന്നാ​ണ് ആ​ന്‍റോ ജോ​സ​ഫി​ന്‍റെ പോ​സ്റ്റ്. എ​ന്താ​ണ് കാ​ര്യ​മെ​ന്ന് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ഇ​ത് മ​മ്മൂ​ട്ടി​യു​ടെ രോ​ഗ​മു​ക്തി​യെ​ക്കു​റി​ച്ചെ​ന്ന് ഉ​റ​പ്പാ​ണ്.

പി​ന്നാ​ലെ ത​ന്നെ ജോ​ർ​ജും ഒ​രു കു​റി​പ്പ് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സ​ന്തോ​ഷ​ത്തി​ൽ നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ കൈ​കൂ​പ്പി നി​ങ്ങ​ളു​ടെ മു​ന്നി​ൽ ഞാ​ൻ നി​ൽ​ക്കു​ന്നു. പ്രാ​ർ​ത്ഥി​ച്ച​വ​ർ​ക്കും, കൂ​ടെ നി​ന്ന​വ​ർ​ക്കും, ഒ​ന്നു​മു​ണ്ടാ​വി​ല്ല എ​ന്ന് പ​റ​ഞ്ഞു ആ​ശ്വ​സി​പ്പി​ച്ച​വ​ർ​ക്കും പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത സ്നേ​ഹ​ത്തോ​ടെ പ്രി​യ​പ്പെ​ട്ട​വ​രെ...​ന​ന്ദി എ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം ജോ​ർ​ജ് കു​റി​ച്ച​ത്.

ഏ​റ്റ​വും ഒ​ടു​വി​ല്‍ ന​ട​ത്തി​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളി​ല്‍ മ​മ്മൂ​ട്ടി പൂ​ര്‍​ണ്ണ സൗ​ഖ്യം നേ​ടി​യ​താ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മ​മ്മൂ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വ് ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്ന ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​ര​ണം ഉ​ണ്ടാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം കൊ​ച്ചി​യി​ൽ എ​ത്തു​മെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു​ണ്ട്.

Latest News

Corehub Up